Saturday, November 29, 2008

What the near-death ?


Experience reveals about consciousness

Introduction to How Near-death Experiences Work

Near-death experiences (NDEs) are common enough that they have entered our everyday language. Phrases like "my whole life flashed before my eyes" and "go to the light" come from decades of research into these strange, seemingly supernatural experiences that some people have when they're at the brink of death. But what exactly are NDEs? Are they hallucinations? Spiritual experiences? Proof of life after death? Or are they simply chemical changes in the brain and sensory organs in the moments prior to death?
In this article, we'll discuss what makes an experience an NDE and who typically has them. We'll also explore spiritual, philosophical and scientific theories for why they happen.

1991 ജനുവരി 9.
ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം 58കാരനായ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. കട്ടിലില്‍ കിടന്നിരുന്ന കെന്നിന് പെട്ടെന്ന് എന്തോ ഒരസ്വസ്ഥത. ഉടനെ നേഴ്സിനെ വിളിച്ചെങ്കിലും മിനിറ്റുകള്‍ക്കകം കെന്‍ മരിച്ചു. അത് മറ്റൊരു ഹൃദയാഘാതമായിരുന്നു. ഡോക്ടര്‍ ഉടനെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചെങ്കിലും കെന്നിനെ രക്ഷിക്കാനായില്ല. കെന്‍ മരിച്ചതായി ഡോക്ടറും വിധിയെഴുതി. മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിക്കുന്നു. കെന്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരികയായിരുന്നു. മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി 20 മിനിറ്റുകള്‍ക്ക് ശേഷമാണ് കെന്നില്‍ ഇത്തരം പ്രതിഭാസം നടന്നത്. ഈ പ്രതിഭാസത്തിനു മുന്നില്‍ ഡോക്ടര്‍മാര്‍ തീര്‍ത്തും നിസഹായരായിരുന്നെങ്കിലും ആ 20 മിനിറ്റ് എന്താണ് സംഭവിച്ചതെന്ന് ഒരു പത്രസമ്മേളനത്തില്‍ കെന്‍ പിന്നീട് പറഞ്ഞത് ശ്രദ്ധിക്കുക;
“There was blackness, Time no longer existed. There was no fear and no pain. Suddenly, I started to move forward, slowly but with a goal. I felt weightless, floating. A vastness of light appeared in the distance and all my thoughts were concentrate towards this space. As I drifted closer, there appeared to be a form within the light. There was a face but I could not clearly define it - as if it were a painting that had been smudged. But there were two arms outstretched and they were very clear, very definite. I went to the base of the light and, as the arms raised in what I took as a gesture of welcome, I felt ecstatic. There was no voice but, in my consciousness, I was made aware that I must return to my physical body - that there were things back on earth I was required to do.”



ഇത്തരം നിരവധി സംഭവങ്ങള്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. 1992-ല്‍ നടന്ന സര്‍വേയില്‍ 8 മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് തിരുവന്തപുരത്തിനടുത്ത് ആത്മഹത്യ ചെയ്ത് “മരിച്ചു” എന്ന് വിധിയെഴുതിയ ശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന ഒരാളുടെ അനുഭവം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ചിലര്‍ ഇതിനെ മരണാനന്തരാനുഭവം എന്ന് വിശേഷിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ വെറും മതിഭ്രമമെന്നോ മാനസിക വിഭ്രാന്തിയെന്നോ പറഞ്ഞ് പുശ്ചിച്ച് തള്ളുകയാണ് പതിവ്.
1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ച് എന്നത്തേയുംകാള്‍ അധികമായി ലോകം ചിന്തിച്ചുതുടങ്ങിയത്. Near-death experience (NDE) എന്നാണ് ഇത്തരം അനുഭവങ്ങളെ അദ്ദേഹം വിളിച്ചത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections, and The Last Laugh എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?
മരിച്ചതായി വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയിലൂടെ മരണം സംഭവിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ പൊതുവെ ഉണ്ടായിട്ടുള്ളത്. താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക, മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക തുടങ്ങിയ നിരവധി അനുഭവങ്ങളാണ് ഇത്തരത്തിലുള്ളവര്‍ക്ക് പൊതുവേ സംഭവിക്കുക. മരണശേഷം സംഭവിക്കുന്ന 9 സുപ്രധാന കാര്യങ്ങള്‍ ഡോ. മൂഡി സ്വന്തം പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്;
1. തുടര്‍ച്ചയായി മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.
2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.
3. താന്‍ ശരീരത്തിന് പുറത്താണെന്ന് അനുഭവിക്കുക: ഇത്തരത്തില്‍ അനുഭവിക്കുന്ന പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ട്. ശരീരത്തില്‍ നിന്നും എഴുന്നേല്‍ക്കുന്ന ഇവര്‍ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും ഇവരില്‍ അപ്പോഴും ഉണ്ടായിരിക്കും.
4. ടണലിലൂടെ അധിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഒരു ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതു വരെ ഈ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. ഈ പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥര്‍ പലരും സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ച്, ആ പ്രകാശം ക്രിസ്തുവോ മാലാഖയോ ആയിരുന്നതായി തനിക്ക് തോന്നിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ അത് പ്രകാശം മാത്രമായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍, അത് ഒരു പ്രകാശം മാത്രമായിരുന്നുവെന്നാണ് പൊതുവേയുള്ള അനുഭവങ്ങളില്‍ നിന്ന് അനുമാനിക്കാനാവുന്നത്. ഈ യാത്രക്കിടെ വല്ലാത്തെ ഉന്‍‌മേഷവും സ്വാതന്ത്രവുമാവും ആത്മാവ് അനുഭവിക്കുക. ചിലപ്പോള്‍ ഭയവും അനുഭവപ്പെടാറുള്ളതായി മൂറിന്‍റെ പഠനം പറയുന്നു. എന്നാലും നരകത്തിലേയ്ക്കുള്ള യാത്രയായി അത് തോന്നാറില്ലത്രേ!
5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെ കാണാന്‍ സാധിക്കുക എന്നിവയെല്ലാം തന്നെ ഇതിന്‍റെ പ്രത്യേകതകളാണ്.
6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുകയാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും അവര്‍ അഭിവാദനങ്ങള്‍ നേര്‍ന്നതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദൈവസദൃശ്യമായ വലിയൊരു പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ളതാണ് അടുത്ത അനുഭവം. ദൈവദര്‍ശനം എന്ന് പലരും വിശേഷിപ്പിക്കുന്ന ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.
8. അതിനുശേഷം, ദൈവസദൃശ്യമായ പ്രകാശത്തിന് മുന്നില്‍ വച്ച് ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നെന്നും അപ്പോള്‍ മനസിലാവുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
9. ദൈവസദൃശ്യമായ പ്രകാശം തിരിച്ച് പോകാന്‍ പറയുന്നതാണ് അവസാനം ഉണ്ടാവുക. തിരിച്ച് ജീവിതത്തിലേയ്ക്ക് പോകണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കുന്നതിന് അവസരം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും, എന്നാല്‍ ജീവിച്ചിരിന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അനുഭവങ്ങളില്‍ പറയുന്നു. തിരിച്ചുപോക്കിനെ സംബന്ധിച്ച് പ്രകാശവുമായി നടക്കുന്ന ഈ സംഭാഷണത്തെ ഒരു സാധാരണ സംഭാഷണമായി കണക്കാകാനാവില്ല. കാരണം, ആശയങ്ങള്‍ കൈമാറ്റം നടക്കുന്നുണ്ടെങ്കിലും അത് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നില്ലെനാണ് സാക്‍ഷ്യം. പ്രത്യേക ഭാഷയോ ശബ്ദമോ ആംഗ്യങ്ങളോ ഉപയോഗിക്കപ്പെടുന്നില്ല. അങ്ങനെ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി:
“Are you prepared to die?” “Are you ready to die?”
“What have you done with your life to show me?” and “What have you done with your life that is sufficient?” The voice asked me a question: “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!
താഴെപ്പറയുന്ന ഉദ്ദരണി ഒരാളുടെ അനുഭവമാണ്. അത് വായിച്ചാല്‍ സംഭവത്തെ കുറിച്ച് കുറേക്കൂടി ഉള്‍ക്കാഴ്ച കിട്ടുമെന്ന് കരുതുന്നു.
“…there are not really words to describe this. Everything was very black, except that, way off from me, I could see this light. It was a very, very brilliant light, but not too large at first. It grew larger as I came nearer and nearer to it. I was trying to get to that light at the end… and I was trying to reach that point. It was not a frightening experience. It was more or less a pleasant thing. For immediately, being a Christian, I had connected the light with Christ, who said, “I am the light of the world.” I said to myself, “If this is it, if I am to die, then I know who waits for me at the end, there in that light.” It was a bright yellowish white - more white. It was tremendously bright; I just can’t describe it. It seemed that it covered everything, yet it didn’t prevent me from seeing everything around me - the operating room, the doctors and nurses, everything. I could see clearly, and it wasn’t blinding. At first, when the light came, I wasn’t sure what was happening, but then, it asked, it kind of asked me if I was ready to die. It was like talking to a person, but a person wasn’t there. The light’s what was talking to me, but in a voice. Now, I think that the voice that was talking to me actually realized that I wasn’t ready to die. You know, it was just kind of testing me more than anything else. Yet, from the moment the light spoke to me, I felt really good - secure and loved. The love which came from it is just unimaginable, indescribable. It was a fun person to be with! And it had a sense of humor, too - definitely!”
ശാസ്ത്രത്തിന്‍റെ മറുപടി
ഈ അനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്തതിനാല്‍ വിമര്‍ശനാത്മകമാ‍യ നിലപാടാണ് ശാസ്ത്രത്തിനുള്ളത്. മുകളില്‍ പ്രസ്താവിച്ച അനുഭവങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല മാനസിക വിഭ്രാന്തി മൂലമുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമായാണ് വൈദ്യശാസ്ത്രത്തിന്‍റെ നിലപാട്. എന്നാല്‍ അതേ വൈദ്യശാസ്ത്രത്തിലെ നിരവധി വിദഗ്ധര്‍ ഇത്തരം അനുഭവങ്ങളെ ശക്തമായി പിന്താങ്ങുന്നുവെന്നത് മറ്റൊരു വിരോധാഭാസമായി നിലനില്‍ക്കുന്നു. അതവിടെ നില്‍ക്കട്ടെ! വൈദ്യശാസ്ത്രപരമായി മരണത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നം കുറേക്കൂടി വ്യക്തമാവും.
ഒരു ജീവിയുടെ ഭൌതീക നിലനില്‍പ്പില്‍ ഉണ്ടാകുന്ന അന്ത്യത്തെ മരണം എന്ന് പൊതുവേ പറയാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമോ ശ്വാസോച്ഛാസമോ നിലയ്ക്കുമ്പോള്‍ മരണം സംഭിക്കുന്നുവെന്ന ധാരണയാണ് നമ്മുടെയിടയിലുള്ളത്. എന്നാല്‍ ഈ ധാരണ ശരിയല്ല. ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്, മുകളില്‍ പറഞ്ഞ എല്ലാറ്റിനെയും “ക്ലിനിക്കല്‍ മരണം” (clinical death) എന്നാണ് പറയുക. ഇതിനെ പരിപൂര്‍ണ്ണ മരണമായി കരുതാനാവില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായി നിലച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരികെ വന്നവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണെല്ലോ! ശരീര അവയവങ്ങള്‍ നിലച്ചാല്‍ പോലും അവയുടെ ജോലി ചെയ്യുന്ന കൃത്രിമ ഉപകരണങ്ങള്‍ ഇന്ന് ലഭ്യവുമാണ്.
അതിനാല്‍, “തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ”യെയാണ് (brain death) ഇന്ന് വൈദ്യശാസ്ത്രം മരണം എന്ന് പറയുന്നത്. തലച്ചോറ് പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ (Brain waves) നിലക്കുന്നതോടെ ഒരു ജീവി പൂര്‍ണ്ണമായി മരിക്കുന്നു. തലച്ചോറില്‍ നിന്ന് വൈദ്യുത തരംഗങ്ങള്‍ നിലക്കാത്തെടുത്തോളം കാലം ഒരാള്‍ മരിച്ചിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ഓര്‍മ്മ, ബോധം, ഇന്ദ്രിയങ്ങള്‍, ചിന്ത, ഭാഷ തുടങ്ങിയ സ്ഥായിയായ മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ “സെറിബ്രല്‍ കോര്‍ട്ടെക്സ്’’ നിശ്ചലമാവുമ്പോള്‍ ഒരു വ്യക്തി എന്നന്നേയ്ക്കുമായി മരിച്ചു എന്ന് പറയാം.
നമ്മുടെ വിഷയത്തില്‍, മരണാനുഭവം ഉണ്ടായെന്ന് പറപ്പെടുന്ന എല്ലാര്‍ക്കും brain death സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അത് യഥാര്‍ത്ഥ brain death ആയിരുന്നിരിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ECG അടക്കമുള്ള തോതുകള്‍ പോലും തെറ്റായ വിവരങ്ങള്‍ ചിലപ്പോള്‍ കാണിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. അതിനാല്‍ യന്ത്രത്തെ വിശ്വസിക്കാനാവില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് മരിച്ചതായി വിധിക്കപ്പെട്ടവരാണ് ഈ അനുഭവസ്ഥരെന്നും അവരുടെ തലച്ചോറ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
ശാരീരിക പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലമുണ്ടാകുന്ന വെറും മാനസിക വിഭ്രാന്തിയായിട്ടാണ് വിമര്‍ശകരുടെ പക്ഷം. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍‌ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം തുടങ്ങിവയിലൂടെ കടന്നുപോയവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞല്ലോ! ഇത്തരം അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മരണാനന്തര ജീവിതം പോലുള്ള തോന്നലുകള്‍ ഉണ്ടാവാന്‍ പര്യാപ്തമാണ്. നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ സാധ്യമാണ്.
ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ആദ്ധ്യാത്മീയ ജീവിതവും അനുദിനജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിക്കുന്നുണ്ട്. ഇത്തരം അനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷം പേരും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും മരണസമയത്തുള്ള അനുഭവസ്ഥരുടെ തലച്ചോറിന്‍റെ അവസ്ഥ ഏകദേശം ഒന്നായിരുന്നുവെന്നും അവര്‍ വാദിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ച് കണ്ടു എന്ന് പറയുന്ന സംഭവം അടിസ്ഥാനരഹിതമെന്ന് ചുരുക്കം.
മതത്തിന്‍റെ നിലപാട്
ശാസ്ത്രം ഇത്തരം അനുഭവങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുമ്പോള്‍ മതം അവയെ പരമാവധി പിന്താങ്ങുകയാണ് ചെയ്യുന്നത്. മരണശേഷം ആത്മാവ് (Consciousness) നിലനില്‍ക്കുന്നുവെന്ന വിശ്വാസമാണ് ഈ പിന്തുണയ്ക്ക് പിന്നില്‍.
ശരീരവും ആത്മാവും ചേര്‍ന്ന ഒരു അസ്ഥിത്വമായിട്ടാണ് (Being) മനുഷ്യനെ മതം നിര്‍വചിക്കുക. ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയില്ലെങ്കിലും അതിനെ “ബോധം” (Consciousness) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശരീരം ഭൌതികമാണെങ്കില്‍, ആത്മാവ് അഭൌതീകമാണ്. ആത്മാവ് ഒരു പദാര്‍ത്ഥം (Matter or Material) അല്ലാത്തതിനാല്‍ ഇത് അനശ്വരമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുന്നു. ഈ വാദഗതി തത്വശാസ്ത്രപരമായി കഴമ്പുള്ള ഒന്നാണ്. ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും അവന്‍റെ ബോധത്തിന് (Consciousness) മരണമില്ല. ആത്മാവിന്‍റെ താല്‍ക്കാലിക താവളം മാത്രമാണ് ശരീരം. ആത്മാവ് ശരീരത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ബന്ധത്തെ കുറിച്ച് വേദങ്ങള്‍ പറയുന്ന തേരിന്‍റെയും തേരാളിയുടെയും ഉപമ പ്രസ്തവ്യാര്‍ഹമാണ്. അതവിടെ നില്‍ക്കട്ടെ.
“ഞാന്‍” എന്ന് ഓരോ വ്യക്തിയും പറയുമ്പോള്‍, അയാള്‍ വിവക്ഷിക്കുന്നത് അയാളുടെ ശരീരത്തെയല്ല, മറിച്ച് ശരീരത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ബോധത്തെയാണ്. ബോധം ശാരീരികമായ ഒന്നല്ലാത്തതിനാല്‍ അതിന് ഭൌതിക നിയമങ്ങളെ അതിലംഘിക്കാനാവും. ഉദാഹരണത്തിന്, ശരീരത്തിന് ഒരേ തിരുവനന്തപുരത്തും കൊച്ചിയിലും ആയിരിക്കാനാവില്ല, എന്നാല്‍ ബോധത്തിന് കഴിയും. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയെ അതിലംഘിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ ബോധത്തിനാവും. ബോധത്തിന് ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായത് അത് ആത്മീയമായതുകൊണ്ടാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ ബോധത്തിനും തലച്ചോറിനും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. ബോധത്തിന് ശരീരത്തിന് പുറത്ത് പ്രവര്‍ത്തിക്കാനാവുമെന്നും ബോധത്തിന്‍റെ പ്രവര്‍ത്തനത്തിന് തലച്ചോറ് എന്ന അവയവം ആവശ്യമില്ലെന്നും ബോധം ഭൌതിക പദാര്‍ത്ഥമായ തലച്ചോറിനെ അതിലംഘിക്കുന്നതാണെന്നും അത് ആത്മീയമാണെന്നുമുള്ള വാദം ശരിയാണെങ്കില്‍, മുകളില്‍ പറഞ്ഞവരുടെ അനുഭവങ്ങള്‍ മുഴുവന്‍ ശരിയാണ്.
നിര്‍ത്തട്ടെ!
തികച്ചും സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം മുഷിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക. ഒരിടത്തും അവസാനിക്കാത്ത ഈ വിഷയം വായനക്കാരുടെ മുന്നില്‍ എത്തിക്കണമെന്ന് ഉദേശ്യത്തോടെ എഴുതിയതിനാല്‍ ഇവിടെ നിര്‍ത്തുകയാണ്. ശേഷഭാഗം ചര്‍ച്ച ചെയ്യപ്പെടട്ടെ!
ശാസ്ത്രവും മതവും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിത്. ഇതില്‍ ഏതാണ് ശരിയെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥ… അത് ഒരുതരം വേദനപോലെയാണ്. “ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെയും, വില കുറഞ്ഞ കുറേ വിശ്വാസങ്ങളുടേയും ആകെ തുക - മനുഷ്യജീവിതം!” ഉത്തരങ്ങളില്ല…, ചോദ്യങ്ങള്‍ മാത്രം…!
PLEASE PUT YOUR COMMENTS
PLEASE. ITS MY REQUEST








No comments: